
ഗാന്ധിനഗർ: പേരൂർ നിവാസിയായ യുവാവിനെ പെട്രോൾ പമ്പിൽ വെച്ച് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ ഗാന്ധിനഗർ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
വില്ലൂന്നി സ്വദേശികളായ വിഷ്ണുദത്ത്, സൂര്യദത്ത്, കൊച്ചവൻ ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായത്.
ഏപ്രിൽ 4ന് വൈകിട്ട് 7.30ഓടെ മെഡിക്കൽ കോളേജിന് സമീപത്തുള്ള പെട്രോൾ പമ്പിൽ ബൈക്കിൽ പെട്രോൾ അടിക്കാനായി എത്തിയ സമയത്ത് ബൈക്കിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മാറ്റാൻ യുവാവിന്റെ സുഹൃത്ത് പറഞ്ഞതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോറിക്ഷ മാറ്റാൻ പറഞ്ഞതിനെ തുടർന്ന് പ്രതികൾ ഇവർക്കു നേരെ അസഭ്യം പറയുകയും യുവാവും സുഹൃത്തും പെട്രോൾ അടിക്കുന്ന സമയത്ത് മൂന്ന് ബൈക്കുകളിലായി പമ്പിലേക്ക് വന്ന പ്രതികളും പമ്പിൽ ഉണ്ടായിരുന്നയാളും ചേർന്ന് യുവാവിനെ ഹെൽമെറ്റുകൊണ്ട് അടിച്ച് മുറിവേൽപ്പിക്കുകയും യുവാവിനെയും സുഹൃത്തിനെയും മുഖത്തും നെഞ്ചിലും ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഗാന്ധിനഗർ എസ്എച്ചഒ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ അറസ്റ്റിലായ പ്രതികൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതികളാണ്.







