
പത്തനംതിട്ട: റാന്നിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 43 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലമുള ചാത്തൻതറ സ്വദേശി നസീറിനെ അറസ്റ്റ് ചെയ്തു.
പ്രതിയുടെ വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. വിൽപ്പനയ്ക്കായി കരുതിയിരുന്ന 86 കുപ്പി വിദേശമദ്യമാണ് എക്സൈസ് ഷാഡോ സംഘം കണ്ടെത്തിയത്.
ഓർഡർ ലഭിക്കുന്നതിനനുസരിച്ച് ഓട്ടോറിക്ഷയിൽ മദ്യം എത്തിച്ച് നൽകുന്നതായിരുന്നു പ്രതിയുടെ രീതി. ഒരാഴ്ചത്തെ രഹസ്യനിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മദ്യവും പ്രതിയും തുടർനടപടികൾക്കായി കസ്റ്റഡിയിലെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







