Spread the love

തൃശൂർ: വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജയിൽ വകുപ്പ് മേധാവിയും തൃശൂർ സിറ്റി പൊലീസ് കമ്മീഷണറും വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത നിർദേശിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

video
play-sharp-fill

ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. മെയ് 16നാണ് അടിപിടിക്കേസിൽ പുലനാട്ടുകര സ്വദേശി രേഷ് ബാബുവിനെ (33) പൊലീസ് അറസ്റ്റ് ചെയ്തത്.

ശുചിമുറിയിൽ പോയി മടങ്ങിവരുന്നതിനിടെ ചന്ദനത്തിരി വായിൽ കുത്തിയതിനെ തുടർന്ന് രക്തം ഛർദ്ദിച്ചുവെന്നാണ് പൊലീസിന്റെ വിശദീകരണമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, മകന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് രേഷിന്റെ പിതാവ് ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group