
കൊച്ചി: കൊച്ചി കടവന്ത്രയിൽ കരാർ സ്ഥാപനത്തിലെ റെയ്‌ഡ്, ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ ചീഞ്ഞ പച്ചക്കറിയും അഴുകിയ മാംസവും കണ്ടെത്തി. വന്ദേഭാരതിലും ട്രെയിനിലും റെയില്‍വേ കന്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനമാണിത്.
ഇവിടെ നിന്നു കരാര്‍ അടിസ്ഥാനത്തിലാണ് റെയില്‍വേയ്ക്ക് ഭക്ഷണം നല്‍കുന്നത്. എന്നാൽ സ്ഥാപനം കരാര്‍ എടുത്തു നടത്തുന്നത് ആരെന്ന് അറിയില്ല. സ്ഥാപനത്തിന് കൊച്ചി കോര്‍പറേഷന്റെ ലൈസന്‍സ് ഇല്ലെന്നും, ഒട്ടേറെ തവണ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി.സുരേഷ് വ്യക്തമാക്കി. ഏറെ നാളായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് പരിസരവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. തൊട്ടടുത്തുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായും പരാതി ഉയര്‍ന്നു.കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്നും രൂക്ഷ ഗന്ധം പുറത്ത് വന്നോടെയാണ് പരിസരവാസികൾ കൗൺസിലറേയും ആരോഗ്യ വകുപ്പിനെയും വിവരമറിയിച്ചത്. പരിശോധനയിൽ 50 കിലോയോളം കേടായ ചിക്കൻ കഷ്ണങ്ങളും മറ്റും കണ്ടെത്തി.മാംസവും പച്ചക്കറികളുമെല്ലാം കാലാവധി കഴിഞ്ഞ് ചീഞ്ഞ അവസ്ഥയിലായിരുന്നു.
ഈ കെട്ടിടത്തോട് ചേർന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത് ഇവിടെയും ചീഞ്ഞ പാഥാർത്തങ്ങളാണ് നിരത്തിയിട്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






