
കൊച്ചി : അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. കൊച്ചിയിലാണ് സംഭവം. പരാതിക്ക് പിന്നാലെ കുട്ടി പോകുന്ന അങ്കണവാടിയില്‍ സ്ഥിരമായെത്തിയിരുന്ന 20കാരനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എളമക്കര പൊലീസാണ് മാതാപിതാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. കുട്ടി ശാരീരിക അസ്വസ്ഥതള്‍ കാണിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വിവരം തിരക്കിയതോടെയാണ് ലൈംഗികാതിക്രമം നടന്നതായി പുറത്തറിയുന്നത്.






