video
play-sharp-fill

കസ്റ്റംസ് നഗ്നരാക്കി മർദിച്ചു: ക്രൂരമായി ആക്രമിച്ചു; തെളിവ് കണ്ടെത്താൻ ക്രൂരമർദനം നടത്തി; അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ പുറത്ത്; രാഷ്ട്രീയ പാർട്ടിയുടെ മറവിൽ സ്വർണ്ണം കടത്തിയതിന് തെളിവെന്നു പൊലീസ്

കസ്റ്റംസ് നഗ്നരാക്കി മർദിച്ചു: ക്രൂരമായി ആക്രമിച്ചു; തെളിവ് കണ്ടെത്താൻ ക്രൂരമർദനം നടത്തി; അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ പുറത്ത്; രാഷ്ട്രീയ പാർട്ടിയുടെ മറവിൽ സ്വർണ്ണം കടത്തിയതിന് തെളിവെന്നു പൊലീസ്

Spread the love

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ, സ്വർണ്ണം പൊട്ടിച്ച് കടത്തിയ സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജുൻ ആയങ്കിയെ കുടുക്കാൻ ക്രൂര മർദനം നടന്നതായി റിപ്പോർട്ട്. തന്നെ കസ്റ്റംസ് സംഘം നഗ്നനാക്കി മർദിച്ചതായാണ് അർജുൻ ആയങ്കി പരാതിപ്പെട്ടിരിക്കുന്നത്.

അർജുൻ ആയങ്കി കോടതിയിലാണ് ഇതു സംബന്ധിച്ചുള്ള തന്റെ പരാതി വ്യക്തമാക്കിയത്. കസ്റ്റഡിയിൽ എടുത്ത് രണ്ടാം ദിവസം നഗ്‌നനാക്കി മർദിച്ചെന്നാണ് അർജുന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കസ്റ്റംസിനെതിരേ അർജുന്റെ ആരോപണം. എന്നാൽ, അർജുനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ഭാര്യയുടെ മൊഴി പോലും അർജുൻ പറഞ്ഞതിന് എതിരാണെന്നും കോടതിയെ കസ്റ്റംസ് അറിയിച്ചു.

രാഷ്ട്രീയ പാർട്ടിയുടെ മറവിലായിരുന്നു സ്വർണക്കടത്ത്. സോഷ്യൽമീഡിയയിലൂടെ യുവാക്കളെ ആകർഷിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചു. അതിലൂടെയാണ് സ്വർണക്കടത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നിന്നു ഇലക്ട്രോണിക് തെളിവുകൾ ലഭിച്ചെന്നും കസ്റ്റംസ്.

ഈ സാഹചര്യത്തിൽ ടിപി കൊലക്കേസ് പ്രതികൾ അടക്കം കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ അറസ്റ്റിലായേക്കുമെന്നാണ് ലഭിക്കുന്ന സൂചന.