
ഡല്‍ഹി: മാര്‍ച്ച് മാസം 12ാം തീയതി മുതല്‍ ബുക്ക് ചെയ്യുന്ന വിമാനയാത്രകള്‍ക്കുള്ള ചെലവ് കൂടും.
ഊര്‍ജമേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന സര്‍ചാര്‍ജ് കൂടി ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും കൈക്കൊണ്ടിരിക്കുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികമായി ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇതേ നിരക്ക് ബാധകമായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏവിയേഷന്‍ ഫ്യുവലിന്റെ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായതിന് പിന്നിലെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതികരണം. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന ടിക്കറ്റുകള്‍ക്ക് പത്ത് ഡോളര്‍ വരെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് തീരുമാനം.
ഇത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ അധിക ബാദ്ധ്യതയാകും.







