Spread the love

തിരുവനന്തപുരം: പി.എസ് പ്രശാന്തിൻ്റെ കാലത്തെ ശബരിമലയിലെ സ്വർണം പൂശലില്‍ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം.

video
play-sharp-fill

ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടിലാണ് വിജിലൻസ് അന്വേഷണം ശുപാർശ ചെയ്തിരിക്കുന്നത്.

അതേസമയം സ്വർണ നഷ്‌ടം വന്നിട്ടില്ലെന്നും എസ്‌ഐടി റിപ്പോർട്ടില്‍ പറയുന്നു. നടപടിക്രമങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും അതിനാലാണ് വിജിലൻസ് അന്വേഷിക്കേണ്ടതെന്നുമാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജംഷഡ്‌പൂരിലെ ലാബില്‍ നടക്കുന്ന പരിശോധനയിലെ ഫലം വന്ന ശേഷം ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനം എടുക്കും.

സ്വർണനഷ്ടം വന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും വിജിലൻസ് അന്വേഷണത്തിന് ശുപാർശ നല്‍കുക.