Spread the love

കോട്ടയം : ദശാബ്‌ദങ്ങളായി കോട്ടയം നഗരത്തിലെ സിനിമാപ്രേമികളുടെ ഹരമായിരുന്ന, അനശ്വര തിയേറ്റര്‍ (പഴയ രാജമഹാല്‍) ഓര്‍മ്മകളിലേക്കു മറയുന്നു.

video
play-sharp-fill

തിയറ്ററും അനുബന്ധ ഭൂമിയും മറ്റൊരു സംരംഭത്തിനായി വാങ്ങിയതിനെത്തുടര്‍ന്നു തിയേറ്ററിന്റെ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിച്ചു. നഗരത്തിന്റെ സാംസ്‌കാരിക അടയാളങ്ങളിലൊന്നായിരുന്ന ഈ സിനിമാശാല ഇനി മുതല്‍ അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കും.

കോട്ടയത്തിന്റെ സിനിമാ തിയേറ്റര്‍ സംസ്‌കാരത്തില്‍ വലിയൊരു വിപ്ലവം സൃഷ്‌ടിച്ചുകൊണ്ടാണു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. ആദ്യം രാജമഹാല്‍ എന്ന പേരിലായിരുന്നു ഈ തിയേറ്റര്‍ അറിയപ്പെട്ടിരുന്നത്‌. അക്കാലത്ത്‌ അത്യാധുനികമായ സൗകര്യങ്ങളോടെ, കോട്ടയത്തെ ഏറ്റവും വലിയ ജനപ്രിയ തിയേറ്ററുകളില്‍ ഒന്നായി ഇതു മാറി. വലിയ ബജറ്റ്‌ ചിത്രങ്ങളും ക്ലാസിക്‌ സിനിമകളും കാണാന്‍ ജനങ്ങള്‍ ഇവിടെ തടിച്ചുകൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട്‌ കാലപ്പഴക്കത്താല്‍ കെട്ടിടം നവീകരിക്കുകയും, പുതിയ മാനേജ്‌മെന്റിന്റെ കീഴില്‍ അനശ്വര എന്ന പേരില്‍ പുനര്‍ജനിക്കുകയുമായിരുന്നു. പുത്തന്‍ സാങ്കേതികവിദ്യയും മികച്ച സീറ്റിങ്‌ ക്രമീകരണങ്ങളും ഒരുക്കിയതോടെ രണ്ടാം വരവിലും കോട്ടയംകാരുടെ പ്രിയപ്പെട്ട സിനിമാതാവളമായി മാറാന്‍ അനശ്വരയ്‌ക്കു കഴിഞ്ഞു.

മള്‍ട്ടിപ്ലക്‌സുകളുടെ കടന്നുകയറ്റവും കോവിഡ്‌ പ്രതിസന്ധിയും സിനിമാ വ്യവസായത്തെയാകെ ഉലച്ചപ്പോള്‍ അനശ്വര വലിയ പ്രതിസന്ധിയിലായിരുന്നു. എതായാലും രാജമഹാൽ എന്നത് കോട്ടയത്തുകാർക്ക് ഒരിക്കലും മറക്കാത്ത പേരായിരുന്നു.