
ചാരിറ്റി നിര്‍ത്തിയിട്ടും സൈബര്‍ ഗുണ്ടകള്‍ പിന്‍ന്തുടര്‍ന്ന് ആക്രമിച്ച് കൊണ്ടിരിക്കുകയാണ് ; മാറി നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല, നാളെ മുതല്‍ അവാസിനിപ്പിച്ചിടത്ത് നിന്നും തുടരുകയാണ് : ഫിറോസ് കുന്നംപമ്പില്‍
സ്വന്തം ലേഖകന്‍
പാലക്കാട്: നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും നിരവധി തവണ സൈബര്‍ ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് ഫിറോസ് കുന്നംപറമ്പില്‍. സൈബര്‍ ആക്രമണത്തോടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ചാണ് ചാരിറ്റി അവസാനിപ്പിച്ചത്. എന്നാല്‍ പിന്തുടര്‍ന്ന് ആക്രമിച്ച് കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ചാരിറ്റി പ്രവര്‍ത്തനം വീണ്ടും തുടങ്ങുകയാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.
ഫിറോസ് കുന്നംപറമ്പിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമുക്ക് തുടങ്ങാം………
കള്ള പ്രചരണങ്ങളും എഡിറ്റിങ്ങ് വീഡിയോസ് ഉണ്ടാക്കി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഫേക്ക് പേജുകളും,നിരന്തരം ആക്രമിക്കുന്ന സൈബര്‍ ഗുണ്ടകളും,ചെയ്യുന്ന പ്രവര്‍ത്തനത്തിന് സമാധാനം തരാതായപ്പോഴാണ് എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ച് ചാരിറ്റി അവസാനിപ്പിച്ചത്, പക്ഷെ എല്ലാം അവസാനിപ്പിച്ചിട്ടും പിന്‍ തുടര്‍ന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്ന ഇത്തരക്കാര്‍ക്ക് മുന്നില്‍ ഇനി മാറിനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല അവസാനിപ്പിടത്ത് നിന്നും ഞാന്‍ തുടരുകയാണ് നാളെ മുതല്‍ നിങ്ങള്‍ ആഗ്രഹിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന ആ പഴയ ഫിറോസ് കുന്നംപറമ്പില്‍ നിങ്ങള്‍ക്ക് മുന്നില്‍ നിങ്ങളെ തേടിയിറങ്ങുകയാണ് ആ സ്‌നേഹവും സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും തുടര്‍ന്നും ഉണ്ടാവണം ………..
NB : തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഉറപ്പായും ശിക്ഷ ലഭിക്കണം എനിക്കെതിരെ ഫേസ്ബുക്കില്‍ കുരക്കുന്നവരോട് നിങ്ങളുടെ കയ്യില്‍ എനിക്കെതിരെ എന്ത് തെളിവുണ്ടെങ്കിലും പൊലിസില്‍ ബന്ധപ്പെടു പരാതി നല്‍കൂ…….
്#എങ്കില്‍ #നമുക്ക് #തുടങ്ങാം