ഗാനമേളയെച്ചൊല്ലി വേദിയില്‍ കൂട്ടത്തല്ല്…! വധുവിൻ്റെയും വരൻ്റെയും ബന്ധുക്കള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; പിടിച്ചുമാറ്റാൻ ചെന്ന നാട്ടുകാര്‍ക്ക് നേരെയും ആക്രമണം

Spread the love

തിരുവനന്തപുരം: വിവാഹ സല്‍ക്കാരത്തിനിടയില്‍ ഗാനമേളയെച്ചൊല്ലി വേദിയില്‍ കൂട്ടത്തല്ല്.

video
play-sharp-fill

പിടിച്ചുമാറ്റാൻ ചെന്ന നാട്ടുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
ബാലരാമപുരം പെരിങ്ങമ്മലയിലെ സി.എസ്.ഐ പെരിങ്ങമ്മല സെൻ്റിനറി മെമ്മോറിയല്‍ ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടയിലാണ് വധുവിൻ്റെയും വരൻ്റെയും ബന്ധുക്കള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.

വിവാഹ സല്‍ക്കാരത്തിൻ്റെ ഭാഗമായി ഓഡിറ്റോറിയത്തില്‍ ഗാനമേള നടന്നിരുന്നു. ഇതിന് ചുവടുവച്ച്‌ ഒരു സംഘം ആളുകള്‍ ഡാൻസ് കളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ ഒരു വിഭാഗം എതിര്‍ത്തു. ഇതോടെ വധുവിൻ്റെയും വരൻ്റെയും ഭാഗത്തുള്ളവര്‍ ചേരി തിരിഞ്ഞ് ഓഡിറ്റോറിയത്തിന് മുന്നില്‍ വെച്ച്‌ ഏറ്റുമുട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളും വഴിയാത്രക്കാരും ചേര്‍ന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ ഒരു സംഘങ്ങളും നാട്ടുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു എന്ന് പറയുന്നു.

വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിനു മുമ്ബ് തന്നെ അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല എന്നും പരാതി ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.