play-sharp-fill
കൊച്ചിയിലെത്തിയ ഇൻഡിഗോ വിമാനത്തിലെ വാഷ്റൂമില്‍ മൂന്ന് പൊതികള്‍;  പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് രണ്ട് കോടിയുടെ സ്വര്‍ണം

കൊച്ചിയിലെത്തിയ ഇൻഡിഗോ വിമാനത്തിലെ വാഷ്റൂമില്‍ മൂന്ന് പൊതികള്‍; പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് രണ്ട് കോടിയുടെ സ്വര്‍ണം

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനത്തിലുപേക്ഷിച്ച നിലയില്‍ രണ്ട് കോടി രൂപയുടെ സ്വര്‍ണം കണ്ടെടുത്തു.

ബഹ്‌റൈനില്‍ നിന്നും എത്തിയ ഇൻഡിഗോ വിമാനത്തില്‍ നിന്നാണ് ഡി.ആര്‍.ഐ. സ്വര്‍ണം കണ്ടെടുത്തത്.

സ്വര്‍ണമിശ്രിതം മൂന്ന് പൊതികളിലാക്കി വിമാനത്തിലെ ശൗചാലയത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3.285 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.