മമ്മൂട്ടി വിവേകമുള്ള മനുഷ്യൻ; സിനിമയെ സിനിമയുടെ വഴിക്ക് വിടൂ; ‘ബാന്ദ്ര’ റിവ്യു പരിഹാസമല്ല, മിമിക്രിയാണ്: അശ്വന്ത് കോക്ക് പറയുന്നു

Spread the love

കൊച്ചി: കഴിഞ്ഞ കുറേക്കാലമായി മലയാള സിനിമയിലെ ചര്‍ച്ചാ വിഷയം ആണ് ചിത്രങ്ങള്‍ക്ക് നേരെയുള്ള നെഗറ്റീവ് റിവ്യു അഥവ റിവ്യു ബോംബിങ് എന്നത്.

video
play-sharp-fill

വിഷയത്തില്‍ വിവിധ യുട്യൂബര്‍മാര്‍ക്കെതിരെ പരാതികളും കേസുകളും വന്നിരുന്നു. കോടതി അടക്കം ഇതില്‍ ഇടപെടുകയും ചെയ്തിരുന്നു.

അടുത്തിടെ ദിലീപ് നായകനായി എത്തിയ ബാന്ദ്ര എന്ന ചിത്രത്തിന് നെഗറ്റീവ് പറഞ്ഞെന്ന പേരില്‍ യുട്യൂബര്‍ അശ്വന്ത് കോക്ക് ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെ കേസും എടുത്തിരുന്നു. ഈ അവസരത്തില്‍ മമ്മൂട്ടി റിവ്യുവിനെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിവ്യു അതിന്റെ വഴിക്ക് പോകുമെന്നും സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ കാണുമെന്നും ആയിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിക്കുകയാണ് അശ്വന്ത് കോക്ക്.

“ഇതിഹാസ നടൻ ആണ് മമ്മൂട്ടി. അദ്ദേഹം സെൻസിബിള്‍ ആണ്. എപ്പോഴും വിവേകത്തോടെ കാര്യങ്ങള്‍ പറയുന്ന മനുഷ്യനാണ് അദ്ദേഹം. ഇന്നും അങ്ങനെ തന്നെയാണ് സംസാരിച്ചത്. സിനിമയെ സിനിമയുടെ വഴിക്ക് വിടൂ. വിജയിക്കേണ്ടത് ആണെങ്കില്‍ വിജയിക്കും. റിവ്യൂസ് നിര്‍ത്തിക്കഴിഞ്ഞാല്‍ പോലും എല്ലാ സിനിമയും വിജയിക്കില്ല.

അത് സത്യമായ കാര്യമാണ്. അത് മമ്മൂട്ടി മനസിലാക്കി. ഡിഫൻസീവ് മെക്കാനിസത്തിന്റെ ഭാഗമായി സിനിമ പരാജയപ്പെടുമ്ബോള്‍ അതിന്റെ കുറ്റം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്”, എന്നാണ് അശ്വന്ത് കോക്ക് പറഞ്ഞത്.