Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ആലുവയിൽ യുവാക്കളെ
നടുറോഡിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മുഖ്യപ്രതികളായ വിഷ്ണു, ടിബിൻ എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആലുവ മാർക്കറ്റ് റോഡിന് സമീപത്തു വെച്ച് ഇന്നലെയാണ് യുവാക്കൾക്ക് മർദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏലൂക്കര സ്വദേശി നഫീസിനേയും സുഹൃത്ത് ബിലാലിനേയുമാണ് ഓട്ടോറിക്ഷ ഡ്രൈവറും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചത്. കാറിൽ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം.

നടുറോഡിൽ കല്ലും വടിയും കൊണ്ടായിരുന്നു മർദനം. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.