Spread the love

 

ഗുജറാത്ത്: അഞ്ച് വയസ്സുകാരിയായ മകളെ അച്ഛൻ തലക്കടിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ വാസ്ത്രാലിലാണ് അച്ഛൻ മകളെ ഇരുമ്പ് സ്റ്റൂൾ ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തിയത്. 15 വർഷത്തെ കാത്തിരിപ്പിന് ശേഷം ഐവിഎഫ് വഴി ദിലീപ്- ആശ ദമ്പതികൾക്ക് ജനിച്ച പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. തന്റെ മകൾ അല്ലെന്ന് ആരോപിച്ചാണ് കൊലപ്പെടുത്തിയത്.

video
play-sharp-fill

 

2018 ഇരുവരുടെയും കല്യാണം. കുഞ്ഞ് ജനിച്ച് രണ്ട് വർഷത്തിന് ശേഷം ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വരാൻ തുടങ്ങിയെന്ന് ഭാര്യ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇത് തന്റെ മകളല്ലെന്നും എന്തിന് വേണ്ടി പണം ചെലവാക്കണമെന്നും ചോദിച്ച് വഴക്കിടുന്നത് പതിവായിരുന്നെന്നും ഭാര്യ പറഞ്ഞു.

 

കഴിഞ്ഞ ഏഴുമാസമായി ദമ്പതികൾ അകന്നാണ് കഴിഞ്ഞിരുന്നത്. സംഭവ ദിവസം രാവിലെ ദിലീപ് ആശയും കുഞ്ഞും താമസിക്കുന്ന വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കാൻ തുടങ്ങി. കർട്ടൻ്റെ സ്റ്റീൽവടി ഉപയോഗിച്ച് അമ്മയെ അടിക്കുന്നത് കണ്ട് നിലവിളിച്ച് കുഞ്ഞ് ഓടിയെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പിന്നാലെ കുഞ്ഞിന് നേർക്ക് തിരിഞ്ഞ യുവാവ് ഇരുമ്പ് സ്റ്റൂൾ കൊണ്ട് തലയ്ക്കും ദേഹത്തും അടികച്ചു. ബഹളം കേട്ട് അയൽക്കാർ എത്തിയപ്പോഴേക്കുംം ദിലീപ് ഓടി രക്ഷപ്പെട്ടു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ആശ ആശുപത്രിയിൽ ചികിത്സയിലാണ്.