
മോഹൻലാല്‍ ചിത്രങ്ങൾ തുടർച്ചയായി റെക്കോർഡുകൾ നേടികൊണ്ടിരിക്കുകയാണിപ്പോൾ
പ്രത്യേകിച്ച് ഈ അടുത്ത് എത്തിയ ചിത്രങ്ങളുടെ കാര്യമൊന്നും പറയുകയും വേണ്ട. ഇപ്പോഴിതാ മോഹൻലാലിന്റെ ഫാൻ ബേസിനെക്കുറിച്ചും അദ്ദേഹത്തിന്റെ ബോക്സ് ഓഫീസിലെ കളക്ഷനെ കുറിച്ചും പ്രതികരിക്കുകയാണ് നടൻ ഷറഫുദ്ദിൻ. എല്ലാവരും പറയുന്ന ‘സ്ലീപ്പർ സെല്‍’ എന്ന വാക്ക് ഇപ്പോള്‍ വന്നതാണ്. അതിന് മുന്നേ ലാലേട്ടന് ഇവിടെ വലിയൊരു ഫാൻ ബേസുണ്ട്. ലാലേട്ടൻ്റെ പടം നല്ലതാണെന്ന് അറിഞ്ഞാല്‍ വീട്ടില്‍ പ്രായമായി കിടക്കുന്ന അമ്മൂമ്മ വരെ തിയേറ്ററിലെത്തുമെന്നത് ഉറപ്പാണ് എന്ന് ഷറഫുദ്ധീൻ പറഞ്ഞു.
പണി കഴിഞ്ഞ് വീട്ടിലെത്തിയാൽ തിയറ്ററിൽ പോകാമെന്നു പറയും. “തുടരും” സിനിമക്ക് മാത്രമല്ല അങ്ങനെ പോയിട്ടുള്ളത്പു ലിമുരുകനൊക്കെ വലിയ ഉദാഹരണമാണ്. എന്തൊരു ജനക്കൂട്ടമായിരുന്നു തിയേറ്ററില്‍, അതിനും മുന്നേ ദൃശ്യം. ആ സിനിമയൊക്കെ സൈലന്റായി വന്ന് തരംഗമായി മാറിയ പടമാണ്. ദൃശ്യത്തിന് ടിക്കറ്റ് കിട്ടാൻ ഞാൻ പാടുപെട്ടിട്ടുണ്ട് എന്നും ഷറഫുദ്ധീൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group