Spread the love

തിരുപ്പതി: ക്ഷേത്രദര്‍ശനത്തിന് എത്തുന്ന ഭക്തരെ കബളിപ്പിച്ച്‌ ഏജന്റുമാര്‍ പണം തട്ടിയെടുക്കുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി തിരുമല തിരുപ്പതി ദേവസ്ഥാനം.

video
play-sharp-fill

ക്ഷേത്രദര്‍ശന ടിക്കറ്റുകളും താമസസൗകര്യവും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഭക്തരെ കബളിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി.

ക്ഷേത്രദര്‍ശനത്തിന് ടിക്കറ്റും താമസസൗകര്യവും തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിന് വിജയവാഡയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കിയിരുന്നു. 2.60 ലക്ഷം രൂപയാണ് വിദ്യാര്‍ത്ഥിനിക്ക് നഷ്ടപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ സമാന കുറ്റം ചെയ്തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ക്ഷേത്ര ഭാരവാഹികള്‍ രംഗത്തെത്തിയത്. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷത്തിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

ഈ സാഹചര്യം കണക്കിലെടുത്ത് ദര്‍ശന സമയത്ത് ഭക്തരുടെ ടിക്കറ്റുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ടിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ഭക്തര്‍ ജാഗ്രത പാലിക്കണമെന്നും ടിടിഡി വ്യക്തമാക്കി.