Spread the love

കൊച്ചി: കേന്ദ്ര സർക്കാർ സ്ഥാപനമായ ദി ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാവൻകൂർ ലിമിറ്റഡ് (FACT) ല്‍ ജോലി നേടാൻ അവസരം.

video
play-sharp-fill

ഫാക്‌ട് പുതുതായി സൂപ്പർവൈസർ, കുക്ക് തസ്തികകളില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവർ ഫാക്‌ട് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം വായിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയുക.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാക്ടില്‍ കാന്റീൻ സൂപ്പർവൈസർ, കുക്ക് കം ബെയറർ റിക്രൂട്ട്‌മെന്റ്. പുരുഷ ഉദ്യോഗാർഥികള്‍ക്ക് മാത്രമാണ് അവസരം. പ്രാഥമിക ഘട്ടത്തില്‍ രണ്ട് വർഷത്തേക്കാണ് നിയമനം.

പ്രായപരിധി

സൂപ്പർവൈസർ = 35 വയസ് വരെ പ്രായമുള്ളവർക്ക് അവസരം.

കുക്ക് കം ബെയറർ = 35 വയസ് വരെ പ്രായമുള്ളവർക്ക് അവസരം.

യോഗ്യത

സൂപ്പർവൈസർ

കാറ്ററിങ് ടെക്‌നോളജിയില്‍/ കാറ്ററിങ് സയൻസ്/ ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഡിഗ്രി. OR

കാറ്ററിങ് ടെക്‌നോളജിയില്‍/ കാറ്ററിങ് സയൻസ്/ ഹോട്ടല്‍ മാനേജ്‌മെന്റ് എന്നിവയില്‍ മൂന്ന് വർഷ ഡിപ്ലോമ. OR

Std X pass with Diploma / Certificate in Catering / Food Production / Food & Beverage of minimum one year duration with 5 years’ post qualified supervisory experience in a Canteen / Classified Star Hotel.

കുക്ക് കം ബെയറർ

പത്താം ക്ലാസ് വിജയം കൂടെ ഫുഡ് പ്രൊഡക്ഷൻ/ കുക്കിങ്ങില്‍ സർട്ടിഫിക്കറ്റ്.

വെജിറ്റേറിയൻ, നോണ്‍ വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്തുള്ള അഞ്ച് വർഷത്തെ എക്‌സ്പീരിയൻസ്.

ശമ്പളം

കാന്റീന് സൂപ്പർവൈസർ തസ്തികയില്‍ 25000 രൂപയും, കുക്ക് കം ബെയറർ തസ്തികയില്‍ 22000 രൂപയുമാണ് ശമ്പളമായി ലഭിക്കുക.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ഫാക്ടിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് ജോബ് ഓപ്പണിങ്‌സ് തിരഞ്ഞെടുക്കുക. കുക്ക്, സൂപ്പർവൈസർ വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച്‌ മനസിലാക്കുക.

അപേക്ഷ നല്‍കുന്നതിനായി ഓണ്‍ലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ലഭ്യമായ മാതൃകയില്‍ അപേക്ഷ പൂരിപ്പിക്കുക. വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം സബ്മിറ്റ് ചെയ്യുക.

ശേഷം അപേക്ഷ ഫോമിന്റെ പകർപ്പും, യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പുകളും സഹിതം

DGM (HR), HR Department, FEDO Building, FACT, Udyogamandal, PIN- 683501 എന്ന വിലാസത്തിലേക്ക് രജിസ്റ്റേർഡ് പോസ്റ്റ് ചെയ്യുക. പോസ്റ്റിന് മുകളിലായി ”Application for the post of (____) Ad. 09/2025 എന്ന് രേഖപ്പെടുത്തണം.

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബർ 17 ആണ്. അപേക്ഷ രജിസ്റ്റേർഡ് അയക്കേണ്ട അവസാന തീയതി നവംബർ 24.

അപേക്ഷ: https://fact.co.in/home/Dynamicpages?MenuId=90