
വടകര: ഇരട്ടകുളങ്ങര മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം.
ആർ എസ് എസ് ശാഖ ഷിജേഷിന് (36) അക്രമത്തിൽ പരിക്കേറ്റു. ഉത്സവത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി ഉയർത്തിയ ആശംസ ബോർഡ് കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. ഇതിന് പകരം വെച്ച ബോർഡ് വെള്ളിയാഴ്ച രാത്രി വീണ്ടും നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ചോദ്യം ചെയ്തു. ഇതിൻ്റെ പേരിലായിരുന്നു സംഘർഷം.
ഇതിനിടയിലാണ് ആർ എസ് എസ് ശാഖ പ്രമുഖ് ചകേരി മീത്തല് ഷിജേഷിന് പരിക്കേറ്റത്. ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണത്തിൽ കാലിന് സാരമായ പരിക്ക് പറ്റിയ ഇദ്ദേഹത്തെ വടകരയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. എല്ല്പൊട്ടിയ കാലിന് പ്ലാസ്റ്ററിട്ടു. ഉത്സവ സ്ഥലത്ത് പോലീസ് കാവല് ഏർപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







