വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സൗഹൃദം റിപ്പബ്ലിക് ദിനത്തോടെ ശക്തമായി ; ബ്യൂട്ടീഷനെ കാണാൻ പാർലറിൽ യുവ ഡോക്ടറെത്തി ; അകത്തു നിന്നും ഷട്ടർ ഇട്ടതോടെ നാട്ടുകാർകൂടി
സ്വന്തം ലേഖകൻ
കൊല്ലം: വാട്സ്ആപ്പ് ഗ്രൂപ്പിലെ സുഹൃത്തുക്കൾ വനിതാ ബ്യൂട്ടി പാർലറിൽ സ്നേഹം പങ്കിടാൻ എത്തിയതോടെ നാട്ടുകാർ കൈയ്യോടെ പൊക്കി. കൊട്ടാരക്കര പുലമണിലെ ബ്യൂട്ടി പാർലറിലാണ് സംഭവം.
കൊട്ടാരക്കരയിൽ സ്ഥാപനം നടത്തുന്ന യുവ ഡോക്ടർ സുഹൃത്തായ ബ്യൂട്ടീഷന്റെ അടുത്തെത്തിയതോടെയാണ് നാട്ടുകാർ പൊക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടന്ന റാലിയിൽ ഇവർ പങ്കെടുത്തിരുന്നു. അന്നാണ് ഇരുവരും കൂടുതൽ അടുക്കുന്നതും. തൊട്ടടുത്ത ദിവസം വൈകുന്നേരം നാല് മണിയോടെ ഡോക്ടർ ബ്യൂട്ടി പാർലറിൽ എത്തി. ഇരുവരും സംസാരിച്ച് ഇരിക്കുന്നതിനിടെ ഏഴ് മണിയോടെ ഷട്ടർ താഴ്ത്തി. സ്ത്രീകൾ മാത്രമുള്ള ബ്യൂട്ടി പാർലറിലേക്ക് ഡോക്ടർ പോകുന്നത് സമീപത്തുള്ളവർ ശ്രദ്ധിച്ചിരുന്നു.
അകത്തുനിന്ന് ഷട്ടർ ഇടുന്നത് കണ്ട് നാട്ടുകാർ എത്തി ഷട്ടറിൽ തട്ടി. ഇതോടെ ആളും കൂടി. ഉടൻ തന്നെ ഡോക്ടർ വാട്സആപ്പ് ഗ്രൂുപ്പിലെ അഡ്മിനെ വിളിച്ച് കാര്യം പറഞ്ഞു. ഇയാൾ സ്ഥലത്തെത്തി പ്രശ്നക്കാരുമായി ചർച്ചകൾ നടത്തി ഡോക്ടറെ സ്ഥലത്തു നിന്നും മാറ്റി. പോലീസ് എത്തിയെങ്കിലും പ്രശ്നം അവസാനിച്ചിരുന്നു. അതേസമയം ബ്യൂട്ടീഷ്യൻ റിപ്പബ്ലിക് ദിന റാലിയിൽ പങ്കെടുക്കുന്നതിന്റെയും അല്ലാത്തതുമായ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.