Spread the love

തിരുവനന്തപുരം: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ദുസഹമായ രീതിയില്‍ ഉയരുന്നു. ജനങ്ങളെ കൊള്ളയടിക്കുന്ന നിലയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

video
play-sharp-fill

ഈ കൊള്ളയടി അവസാനിപ്പിക്കണം. ഹോട്ടലുകള്‍ തുറക്കാൻ കഴിയാത്ത സാഹചര്യം. എല്‍പിജി വിലവർധനവ് കാരണം കുഞ്ഞുങ്ങള്‍ക്ക് ഉച്ചഭക്ഷണം സ്കൂളില്‍ നല്‍കാൻ കഴിയാത്ത സാഹചര്യം.

എല്ലാ സാധനങ്ങളുടെയും വില വർദ്ധിക്കുന്നു.നികുതിഭാരം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അവസരവാദ നിലപാടാണ് അദ്ദേഹത്തിന്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നിലപാടും ഭരണപക്ഷത്ത് വരുമ്പോള്‍ മറ്റൊരു നിലപാടും. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഫലപ്രദമായി വിഷയത്തില്‍ ഇടപെടണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

ധവളപത്രത്തില്‍ പൊതു മേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നു. ഇതുതന്നെയാണ് അവർ പറഞ്ഞു വന്നത്. എല്‍ഡിഎഫ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ ലോകോത്തരമായി ഉയർത്തിക്കൊണ്ടുവന്നിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകള്‍ക്ക് അടിയറവ് വയ്ക്കുന്നു. ഇത് അനുവദിക്കില്ല എന്ന നിലപാടാണ് കഴിഞ്ഞ 10 വർഷവും എല്‍ഡിഎഫ് സർക്കാർ സ്വീകരിച്ചത്. KMML ഉള്‍പ്പെടെയുള്ളവ ഉയർന്നുവന്നത് അതിൻറെ ഭാഗമായി. അതിനെ തകർക്കുന്നുവന്നും എം വി ഗോവിന്ദൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group