Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ക്ലിയർ സ്‌കിൻ വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. അതിനായി വിപണിയില്‍ കിട്ടുന്ന പല തരത്തിലുള്ള സിറം, ക്രീമുകള്‍ എന്നിവ പരീക്ഷിക്കാറുമുണ്ടാകും.

എന്നാല്‍, ഇവ ഉപയോഗിച്ചതുകൊണ്ട് എല്ലാവർക്കും ഫലം കിട്ടണമെന്നില്ല, ചിലപ്പോള്‍ ഗുരുതരമായ ചർമ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍, വീട്ടില്‍ തന്നെ തയ്യാറാക്കാൻ കഴിയുന്ന ക്രീമുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. മുഖം ക്ലിയർ ആകാനും തിളക്കം ലഭിക്കാനും ഉത്തമമായ ഒരു ക്രീം പരിചയപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യമായ സാധനങ്ങള്‍

വെളിച്ചെണ്ണ – 2 ടീസ്‌പൂണ്‍

ബദാം എണ്ണ – 1 ടീസ്‌പൂണ്‍

കറ്റാ‌ർവാഴ ജെല്‍ – 3 ടീസ്‌പൂണ്‍

റോസ് വാട്ടർ – 1 ടീസ്‌പൂണ്‍

വൈറ്റമിൻ ഇ കാപ്‌സ്യൂള്‍ – 2 എണ്ണം

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ, ബദാം എണ്ണ, കറ്റാർവാഴ ജെല്‍, വൈറ്റമിൻ ഇ കാപ്‌സ്യൂള്‍ എന്നിവ ജലാംശം ഇല്ലാത്ത ഒരു പാത്രത്തിലെടുത്ത് നന്നായി യോജിപ്പിക്കുക. ക്രീം രൂപത്തിലാകുമ്ബോള്‍ ഇതിലേക്ക് റോസ് വാട്ടർ കൂടി ചേർത്ത് അഞ്ച് മിനിട്ട് വീണ്ടും യോജിപ്പിക്കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് വെള്ള നിറത്തിലുള്ള ഒരു ക്രീം ലഭിക്കുന്നതാണ്. ഇതിനെ ഒരു ചെറിയ ഗ്ലാസ് ബോട്ടിലില്‍ അടച്ച്‌ സൂക്ഷിക്കുക.

ഉപയോഗിക്കേണ്ട വിധം

രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്ബ് മുഖം നന്നായി വൃത്തിയാക്കി ടോണർ പുരട്ടണം. അത് ഉണങ്ങുമ്ബോള്‍ നിങ്ങള്‍ക്ക് ഈ ക്രീം പുരട്ടാവുന്നതാണ്. പുരികത്തും പുരട്ടുന്നത് നല്ലതാണ്. ക്രീമിലെ ചേരുവകള്‍ പുരികം കട്ടിയാകാനും സഹായിക്കും. രാവിലെ കഴുകി കളഞ്ഞാല്‍ മതി.