ഞായറാഴ്ച ലോക്ഡൗൺ, രാത്രി കാല കർഫ്യു പിൻവലിച്ചേക്കും? കൊവിഡ് അവലോകന യോഗം ഇന്ന്; ഇളവുകൾ എന്തൊക്കെയെന്ന് ഇന്നറിയാം

ഞായറാഴ്ച ലോക്ഡൗൺ, രാത്രി കാല കർഫ്യു പിൻവലിച്ചേക്കും? കൊവിഡ് അവലോകന യോഗം ഇന്ന്; ഇളവുകൾ എന്തൊക്കെയെന്ന് ഇന്നറിയാം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരുന്നു.സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗൺ പിൻവലിക്കുന്നതിനൊപ്പം രാത്രി കാല കർഫ്യുവും പിൻവലിക്കുന്നിൽ സർക്കാർ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചക്ക് മൂന്നരക്കാണ് കൊവിഡ് അവലോകന യോഗം ചേരുക.

ഞായറാഴ്ച ലോക് ഡൗണും രാത്രികർഫ്യുവും പിൻവലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ രാജ്യത്തെ പല വിദഗ്ധരും നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സർക്കാർ ഇളവുകളിൽ തീരുമാനമെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നേക്കുമെന്ന ഭീതിയിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എന്നാൽ, പ്രതീക്ഷിച്ചത്ര രോഗവ്യാപനമുണ്ടായില്ല.

കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സ്കൂളുകൾ തുറക്കാമെന്ന നിർദ്ദേശം ഉയർന്നെങ്കിലും ഇക്കാര്യത്തിൽ പെട്ടെന്ന് സർക്കാർ തീരുമാനമെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്. വിദഗ്ധസമിതിയെ വെച്ച് പരിശോധനക്ക് ശേഷം മാത്രം സ്കൂൾ തുറക്കുന്നതിൽ തീരുമാനമെടുക്കാമെന്നാണ് സർക്കാർ ആലോചന.

ഒരാഴ്ചത്തെ ശരാശരി രോഗസ്ഥിരീകരണനിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലുദിവസമായി നിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നതും. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.