
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍ പ്രവചനം. 140 നിയമസഭാ സീറ്റില്‍ യുഡിഎഫ് 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടി യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫ് 58 മുതല്‍ 68 വരെ സീറ്റ് നേടുമെന്നും ബിജെപി നാല് വരെ സീറ്റ് നേടുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു. എൽഡിഎഫ് മൂന്നാമൂഴം പ്രതീക്ഷിച്ച് നേരിട്ട തിരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്.
കേരളത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ 9ആം തീയതി 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. 78.27 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം. ഇഞ്ചോടിച്ചു പോരാട്ടം കാഴ്ച വച്ചാണ് ഇടത്-വലത് മുന്നണികൾ കേരളത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളേക്കാൾ ശക്തിയിൽ എൻഡിഎയും കേരളത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പോരാട്ടം കാഴ്ച വച്ചിട്ടുണ്ടെന്നാണ് നിഗമനം.






