Spread the love

ഏറ്റുമാനൂർ : പട്ടിത്താനത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കോട്ടയം സംക്രാന്തി സ്വദേശി നിഷാന്തിനാണ് (29) പരിക്കേറ്റത്.

video
play-sharp-fill

ഇന്ന് രാവിലെ 9 മണിയോടെ എം സി റോഡിൽ പട്ടിത്താനത്താണ് അപകടം നടന്നത്.എതിർ ദിശകളിൽ നിന്നും എത്തിയ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗതാഗത തടസം നേരിട്ട എം സി റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു.

അപകട വിവരം അറിഞ്ഞ് എത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ എം.വി.ഐ അശോകുമാറും , അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോർജ് വർഗീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.