Spread the love

കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴയിൽ റോഡിലെ കുഴിയിൽ വീണ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാറിലിടിച്ച് അപകടം. ബൈക്ക് യാത്രികന് ദാരുണാന്ത്യം.

video
play-sharp-fill

ഓണംതുരുത്ത് കൊല്ലമ്പറമ്പിൽ കെ.കെ റെജി (45)ആണ് മരിച്ചത്.

മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് ബൈക്കിന്റെ നിയിന്ത്രണം നഷ്ടപ്പെടുകയും, തുടർന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലിടിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെത്തുടർന്ന് റോഡിൽക്കിടന്ന ഇയാളെ നാട്ടുകാർ വീട്ടിലെത്തിച്ചു. ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഭാര്യ ശ്രീജ. മക്കൾ ജോയൽ, ജാനറ്റ്.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.