
സ്വന്തം ലേഖിക
ഇടുക്കി: അടിമാലിക്കു സമീപം മന്നാംകാലയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നി കിണറ്റിൽ വീണു.
വിവരമറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതർ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.
അടിമാലി കണ്ണപ്രക്കൽ അജയകുമാരിയുടെ പുരയിടത്തിലെ പഴയ കിണറ്റിലേക്ക് വീണ കാട്ടുപന്നിയെയാണ് പനംകൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദിന്റെ നേതൃത്വത്തിലുള്ള അധികൃതർ വെടിവെച്ചുകൊന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പകൽ സമയത്താണ് കാട്ടുപന്നി സംരക്ഷണ വേലിയില്ലാത്ത കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.
കിണറ്റില്‍ നിന്നും ശബ്ദം കേട്ടെത്തിയപ്പോഴാണ് വീട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്.
തുടര്‍ന്ന് ബീറ്റ് ഓഫിസറെ വിവരമറിയിച്ചു. പിന്നാലെ പനംകൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു.ഏകദേശം 10 വയസ് പ്രായമുള്ള പെൺ പന്നിയെയാണ് കൊന്നതെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ് അറിയിച്ചു.







