Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ കുറുപ്പന്തറ പഴേമഠം ജംഗ്ഷന് സമീപം കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍ ഒരു കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന സാന്‍ട്രോ കാറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ കാറിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍പെട്ടവരെ മുട്ടുചിറ എച്ച്.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ അല്‍പസമയം വാഹനഗതാഗതം തടസ്സപ്പെട്ടു.