
കോട്ടയം: കേവലഭൂരിപക്ഷം കിട്ടിയിട്ടും എരുമേലി പഞ്ചായത്ത് ഭരിക്കാന്‍ യുഡിഎഫിന് വരയില്ല. സംവരണ പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനത്ത് ഇരുത്താന്‍ യുഡിഎഫില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നാരും വിജയിച്ചില്ല.
എരുമേലി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വത്തിനു പാളിച്ച പറ്റിയെന്ന വിമര്‍ശനത്തിനു പിന്നാലെയാണ് ഇങ്ങനെയൊരു ഗതികേട്. 23 വാര്‍ഡുകളില്‍ 14 സീറ്റുകളാണ് യുഡിഎഫിനുള്ളത്.
തോല്‍ക്കാന്‍ മാത്രമായി മൂന്നു വാര്‍ഡുകളില്‍ ജനപിന്തുണയില്ലാത്ത സ്ഥാനാര്‍ഥികളെ ഇറക്കിയെന്നും 18 സീറ്റില്‍ വിജയം ഉറപ്പായിരുന്നുവെന്നുമാണു വിമര്‍ശനം. വിജയം ഉറപ്പുള്ള വാര്‍ഡില്‍ പട്ടിക വര്‍ഗവിഭാഗത്തെ വിജയിപ്പിക്കാനാകാതെ വന്നതിലും നേതൃത്വത്തിന് വീഴ്ച പറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

26ന് രാവിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്‌കരിച്ചാല്‍ അന്ന് നടക്കില്ല. അടുത്ത ദിവസവും യുഡിഎഫ് വിട്ടുനിന്നാല്‍ ചട്ടപ്രകാരം വരണാധികാരിക്ക് പങ്കെടുക്കുന്നവരെ വച്ച് തെരഞ്ഞെടുപ്പ് നടത്താം. സ്വാഭാവികമായി എല്‍ഡിഎഫില്‍ ശ്രീനിപുരത്ത് വിജയിച്ച അമ്പിളി സജീവന്‍ (സിപിഎം) പ്രസിഡന്‍റാകും







