Spread the love

കോട്ടയം: എരുമേലിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആൾ വാഹനമിടിച്ച് മരിച്ചു.

video
play-sharp-fill

കൊരട്ടി പാലത്തിനു സമീപം ഓട്ടോ ഓടിക്കുന്ന കുറുവാമൂഴി തോന്നിക്കൽ വീട്ടിൽ മജീഷ്(43) ആണ് മരിച്ചത്.

രാവിലെ നടക്കാനിറങ്ങിയതിടെ വാഹനം ഇടിക്കുകയായിരുന്നു. ശബരിമല ദർശനം കഴിഞ്ഞെത്തിയ അയ്യപ്പ ഭക്തർ സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനാണ് ഇടിച്ചത്. വാഹനമിടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മജീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദ്ദേഹം കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനായ ജ്യോതിഷിൻ്റെ സഹോദരനാണ് മരിച്ച മജീഷ്. ഇടിച്ച വാഹനം കണ്ടെത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.