Spread the love

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേല്‍ക്കൂരയിലെ നിറവ്യത്യാസത്തിന് കാരണം നെയ്യെന്ന് കണ്ടെത്തി. മൂന്നിടത്തായിരുന്നു നിറ വൃത്യാസം കണ്ടെത്തിയത്.

video
play-sharp-fill

നിറം മങ്ങിയ ഭാഗം ഹൈക്കോടതി അനുമതിയോടെ കഴുകി വൃത്തിയാക്കി. ഇതര സംസ്ഥാനത്തു നിന്നുള്ള തീർഥാടകരാണ് നെയ്യൊഴിച്ചതെന്നാണ് കണ്ടെത്തല്‍. മേല്‍ക്കൂരയില്‍ രണ്ടടി നീളത്തില്‍ മൂന്നിടത്തായിരുന്നു നിറ വൃത്യാസം കണ്ടെത്തിയത്.

ഇക്കൊല്ലം ജനുവരി ആദ്യമാവാം സംഭവിച്ചതെന്നാണ് കരുതുന്നത്. ശ്രീകോവിലിന്റെ പിന്നില്‍ മുഖപ്പിനുതാഴെയും രണ്ടടിയോളം നീളത്തില്‍ കറുത്ത നിറം കാണാനുണ്ടായിരുന്നു. ജനുവരി രണ്ടുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ഒരുദിവസമായിരിക്കാം നിറവ്യത്യാസമുണ്ടായതെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group