Spread the love

എറണാകുളം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിക്കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കുമിതെന്ന് സാബു എം ജേക്കബ്.

video
play-sharp-fill

എറണാകുളം ജില്ലയില്‍ ആറ് സീറ്റുകള്‍ ഞങ്ങള്‍ വിജയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുന്നത്തുനാട് ട്വന്റി – 20യുടെ കോട്ടയാണ്. എല്ലാവരും കഴിഞ്ഞ തവണ പറ്റിയ അബദ്ധം പറ്റരുത് എന്ന വാശിയോടെ ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ബുത്തുകളിലൊക്കെ വലിയ ക്യൂ കാണുന്നത്.

ഇന്ത്യ ഭരിക്കുന്ന ഒരുപാര്‍ട്ടിയുടെ ഭാഗമായി ഇത്തവണ മത്സരിക്കുന്നു. അതൊരു വലിയ മുന്നേറ്റമായിരിക്കും. ട്വന്റി – 20യുടെ എന്‍ഡിഎ പ്രവേശനം കേരളത്തിലെമ്ബാടും എന്‍ഡിഎയ്ക്ക് പ്രയോജനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയമെന്നതിനേക്കാള്‍ ശരാശരി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. യുഡിഎഫിന് ഞങ്ങളുടെ സാന്നിധ്യം നഷ്ടപ്പെട്ടെങ്കില്‍ അത് അവരുടെ പിടിപ്പുകേടാണ് – അദ്ദേഹം പറഞ്ഞു.