ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ പിന്തുണച്ചു; എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ പിന്തുണച്ചു; എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: നഗരസഭാധ്യക്ഷ സുഹ്റാ അബ്ദുള്‍ ഖാദറിനെതിരേ എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി. എസ്ഡിപിഐ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. രാവിലെ 11 ന് ആരംഭിച്ച ചര്‍ച്ചയില്‍ 28 അംഗങ്ങളും പങ്കെടുത്തു.

യുഡിഎഫില്‍ നിന്നും കൂറുമാറിയ കോണ്‍ഗ്രസ് അംഗം അല്‍സന്ന പരിക്കുട്ടിയും പങ്കടുത്തു. 15 വോട്ടുകളാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. 9 എല്‍ഡിഎഫ് അംഗങ്ങള്‍ക്കൊപ്പം 5 എസ്ഡിപിഐ വോട്ടുകളും കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ടും അവിശ്വാസം പാസാക്കാന്‍ ലഭിച്ചു. കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ കൊല്ലം നഗര കാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ വരണാധികാരി ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയിലെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും പൊതുജനത്തിനു മുന്‍പില്‍ എത്തിക്കുക എന്നതാണ് അവിശ്വാസ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അവിശ്വാസത്തെ ആര്‍ക്ക് വേണമെങ്കിലും പിന്തുണക്കാമെന്നും പിന്തുണ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും എല്‍.ഡി.എഫ്. നേതൃത്വം പറഞ്ഞിരുന്നു.

ഈരാറ്റുപേട്ടയുടെ വികസനത്തിന് തടസ്സം സൃഷ്ടിക്കാനാണ് എല്‍.ഡി.എഫ്. ശ്രമിക്കുന്നതെന്നും 2015-20 കാലയളവില്‍ അഞ്ച് അവിശ്വാസമേയങ്ങള്‍ക്ക് നഗരസഭ സാക്ഷ്യം വഹിച്ചിരുന്നുവെന്നും ഈ കാലയളവില്‍ നാടിന്റെ വികസനം ഒട്ടേറെ പിന്നിലായെന്നും ഇനിയും വികസനം ഇല്ലാതാക്കുകയെന്ന ലക്ഷ്യം മാത്രമാണ് അവിശ്വാസത്തിന് പിന്നിലെന്നും സുഹ്റ അബ്ദുല്‍ ഖാദര്‍ ആവര്‍ത്തിച്ചു.