സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു; ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത് സര്‍ക്കാര്‍; ഒരു സമുദായത്തെ മാത്രം കുറ്റം പറയേണ്ടതില്ല; നിലപാട് തുറന്ന് പറഞ്ഞ് എന്‍എസ്എസ്; ബിഷപ്പ് കൊളുത്തിയ തീ ആളിക്കത്തിച്ച് നേതാക്കള്‍

സ്വന്തം ലേഖകന്‍

ചങ്ങനാശ്ശേരി: സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ച് മതപരിവര്‍ത്തനം നടക്കുന്നതായും ഇത്തരത്തില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും എന്‍.എസ്.എസ്. പക്ഷേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കരുതെന്നും എന്‍.എസ്.എസ് പറഞ്ഞു. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകമാരന്‍ നായര്‍.

ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗത്തിന്റെ ചുവട് പിടിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തി. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ബിഷപ്പിന്റെ വിവാദ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധവും് സംസ്ഥാനത്ത് നടക്കുന്നുണ്ട്.