Spread the love

കോട്ടയം: ഈരാറ്റുപേട്ടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഈരാറ്റുപേട്ട തെക്കേക്കരയിൽ കടുക്കാപറമ്പിൽ അപ്പൂട്ടി എന്ന് വിളിക്കുന്ന അഫ്സൽ നൗഫൽ (27), ഇയാളുടെ സഹോദരനായ അന്തൂട്ടി എന്ന് വിളിക്കുന്ന ഫസിൽ നൗഫൽ (25), കടുവാമുഴി ഭാഗത്ത് പുളിയനാനിക്കൽ ഷാനു സക്കീര്‍ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇവർ കഴിഞ്ഞദിവസം ഈരാറ്റുപേട്ട കോസ് വേ പാലത്തിന് സമീപം വെച്ചാണ് ആഷിദ് യൂസഫ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികൾ ആഷിദ് യൂസഫുമായുള്ള മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം . സംഭവത്തിനു ശേഷം പ്രതികൾ മൂന്നുപേരും ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മൂന്നു പ്രതികളും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. പ്രതികൾക്ക് കഞ്ചാവ് കേസ് ഉൾപ്പെടെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളാണ് നിലവിലുള്ളത്. കൂടാതെ പ്രതികളില്‍ ഒരാളായ ഷാനുവിന് കടുത്തുരുത്തി, പാലാ, തിടനാട്, പത്തനംതിട്ട ജില്ലയിലെ പുനലൂർ ഇടുക്കി ജില്ലയിൽ കരിങ്കുന്നം എന്നീ പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി വി, സി.പി.ഓ മാരായ ജിനു കെ ആർ, അനീഷ് കെ.സി,ജോബി ജോസഫ്, അനൂപ് സത്യൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group