
കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ മേട മാസത്തിലെ ഷഷ്ഠി വ്രതവും ഷഷ്ഠി പൂജയും മെയ് 21 (ഇടവം 7) നടക്കും.
രാവിലെ 11.30 മുതൽ പഞ്ചാമൃത അഭിഷേകം, നെയ്യ് അഭിഷേകം, പനിനീർ അഭിഷേകം, ഭസ്മാഭിഷേകം എന്നിവ നടക്കും. 12.30 ന് ഷഷ്ഠിപൂജ.കൂടാതെ പൊൻകാവടി, നാരങ്ങ സമർപ്പണം എന്നീ വഴിപാടുകളും ഇതോടൊപ്പം നടക്കുന്നതാണ്.
ഷഷ്ഠി പൂജാ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, ബിനു ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് 8 മണിക്ക് വിശേഷപ്പെട്ട പാനക പൂജയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻറ് എ.കെ ജയപ്രകാശ് അറിയിച്ചു.
വഴിപാടുകളും മറ്റും മുൻകൂട്ടിബുക്കുചെയ്യുന്നതിന് 0481 2524 446, 9447493472 എന്നീ ഫോൺ നമ്പരുകളിൽബന്ധപ്പെടാവുന്നതാണ്.







