Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ചെലവന്നൂരില്‍ റോഡ് ടാറിംഗിനിടെ വഴി യാത്രക്കാരെ ടാര്‍ ഒഴിച്ച്‌ പൊള്ളിച്ച്‌ റോഡ് അറ്റകുറ്റപ്പണിക്കാര്‍.

യാത്രക്കാരെ മര്‍ദിക്കുകയും ടാര്‍ ഒഴിച്ച്‌ പൊള്ളിക്കുകയും ചെയ്തു. ടാറിങ്ങിനായി ഗതാഗതം നിയന്ത്രിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ മൂന്നുപേരെ ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തില്‍ സഹോദരങ്ങളായ വിനോദ് വര്‍ഗീസ്, വിനു, ജിജോ എന്നിവര്‍ക്കാണ് ഗുരുതര പൊള്ളലേറ്റത്. ഒരു പ്രകോപനവും കൂടാതെയാണ് ആക്രമണം ഉണ്ടായതെന്നും യുവാക്കള്‍ പറഞ്ഞു. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

ടാര്‍ ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചില്ല എന്ന് യാത്രക്കാര്‍ ചോദ്യം ചെയ്‌തു. തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്. ടാര്‍ ഒഴിച്ചത് തമിഴ്നാട് സ്വദേശിയെന്നാണ് പൊള്ളലേറ്റ യാത്രക്കാര്‍ പറഞ്ഞത്. തര്‍ക്കം ഉണ്ടായിരുന്ന സമയത്ത് മലയാളികള്‍ ഉണ്ടായിരുന്നു. സംഭവം ഗുരുതരമായതിനെ തുടര്‍ന്ന് ടാര്‍ ഒഴിച്ച തൊഴിലാളികള്‍ ഓടി മറയുകയായിരുന്നു.