Saturday, April 25, 2026

ഈരാറ്റുപേട്ട തീക്കോയിയിൽ കാർ അപകടത്തിൽ യുവാവ് മരിച്ചു ;തീക്കോയി ഒറ്റയീട്ടി സ്വദേശി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് 250 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ഈരാറ്റുപേട്ട തീക്കോയിയിൽ കാർ അപകടത്തിൽ യുവാവ് മരിച്ചു .ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത് .നിയന്ത്രം വിട്ട കാർ 250 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു . അപകടത്തിൽ ഈരാറ്റുപേട്ട തീക്കോയി ഒറ്റയീട്ടി നമ്പുണ്ടാകത്ത് സുനീഷ് (34) ആണ് മരിച്ചത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

ബന്ധുവീട്ടിൽ പോയ ശേഷം തിരികെ സ്വന്തം വീട്ടിലേയ്ക്കു മടങ്ങുന്ന വഴി നിയന്ത്രണം നഷ്ടമായ കാർ ഒറ്റയീട്ടിയ്ക്കു സമീപത്തെ കൊക്കയിലേയ്ക്കു മറിയുകയായിരുന്നു. കാർ 250 അടിയിലേറെ താഴ്ചയിലേയ്ക്കാണ് മറിഞ്ഞത്. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന സുനീഷിനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിന് സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവിൽ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു.