
കോഴിക്കോട്: പേരാമ്പ്രയിൽ കാർ കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. രജിലാലാണ് മരിച്ചത്. രജിലാലിന്റെ ഭാര്യ സോന നേരത്തെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രജിത് ലാൽ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരുവരുടേയും മരണക്കിൽ ദുരൂഹത തുടരുകയാണ്.
മെയ് 16 നാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചത്. രജിലാലും ഭാര്യ സോനയും മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ഗർഭിണിയായിരുന്ന സോന കാറിനുള്ളിൽ തന്നെ വെന്തുമരിക്കുകയായിരുന്നു.
തീപടർന്ന ഉടൻ പുറത്തിറങ്ങിയ രജിലാൽ സമീപത്തെ തോട്ടിലിറങ്ങിയാണ് തീയണച്ചത്. പിന്നീട് സോനയുടെ ബന്ധുക്കളടക്കം ദുരൂഹത ആരോപിച്ചിച്ച് രംഗത്തുവന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തീപടർന്നത് കാറിന്റെ പുറകിൽ നിന്നാണെന്നും പെട്രോൾ ടാങ്കിൽ നിന്നല്ല തീപടർന്നതെന്നും മനസ്സിലായത്.
അതിനിടെ പെട്രോൾ പമ്പിൽ നിന്ന് സോന പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രജി ലാലും മരിച്ചത്.







