
കടം വാങ്ങിയ പണം ചോദിച്ച് ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി
എറണാകുളം : പെരുമ്പാവൂരില്‍ കടം വാങ്ങിയ പണം ചോദിച്ച് ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. പെരുമ്പാവൂര്‍ സ്വദേശി മാര്‍ട്ടിനാണ് മര്‍ദ്ദനമേറ്റത്.
എറണാകുളം ഡിസിസി സെക്രട്ടറിയുടെയും കുന്നതുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ആയിരുന്നു മര്‍ദ്ദനം. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മാര്‍ട്ടിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0