മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഇതര സംസ്ഥാനക്കാര്‍ക്ക് ലേണേഴ്സ് ലൈസൻസ് ; അന്വേഷണത്തിന് ഉത്തരവിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ
കൊച്ചി: മലയാളം അറിയാത്തവര്‍ക്ക് ലേണേഴ്സ് ലൈസന്‍സ് ലഭിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഇതര സംസ്ഥാനക്കാര്‍ പരീക്ഷ പാസായതായി കണ്ടെത്തിയതിനു പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
നോര്‍ത്ത് പറവൂരില്‍ ബംഗാളി ഭാഷ മാത്രം അറിയുന്ന ആള്‍ക്ക് ലേണേഴ്സ് ലൈസന്‍സ് കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്കൂളുകാരന്റെ സഹായത്തോടെയാണ് പരീക്ഷ നടത്തിയത് എന്ന് കണ്ടെത്തി. ഇതോടെ നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനവ്യാപകമായി ഇത്തരത്തില്‍ എഴുത്തും വായനയും അറിയാത്തവര്‍ ലേണേഴ്സ് പരീക്ഷ പാസായതായി കണ്ടെത്തിയിട്ടുണ്ട്.കൊവിഡ് കാലത്ത് വീട്ടിലിരുന്ന് പരീക്ഷ എഴുതാനുള്ള അവസരം ദുരുപയോഗം ചെയ്തതായാണ് വിലയിരുത്തല്‍.
ഡ്രൈവിംഗ് സ്കൂളുകള്‍ ക്രമക്കേടിന് കൂട്ട് നിന്നെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അപേക്ഷകരില്‍ നിന്ന് വന്‍ തുക ഈടാക്കിയാണ് ലേണേഴ്സ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഒരേ ഐപി അഡ്രസ്സില്‍ നിരവധി പേര് പരീക്ഷ എഴുതിയെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കും. ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാല്‍ ഡ്രൈവിംഗ് സ്കൂളുകളുടെ ലൈസന്‍സക് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group