എൻജിനീയറിംങ്ങ് പ്രവേശന പരീക്ഷ: ഏറ്റുമാനൂർ സ്വദേശിയ്ക്ക് ഒന്നാം റാങ്ക്

എൻജിനീയറിംങ്ങ് പ്രവേശന പരീക്ഷ: ഏറ്റുമാനൂർ സ്വദേശിയ്ക്ക് ഒന്നാം റാങ്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഈ ​വ​ർ​ഷ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ (കീം) ​ഫ​ലം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ. ടി. ​ജ​ലീ​ൽ പ്ര​ഖ്യാ​പി​ച്ചു. 53,236 പേ​രാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

എ​ൻ​ജി​നി​യ​റിം​ഗി​ൽ ഏറ്റുമാനൂർ സ്വദേശി വ​രു​ൺ കെ.​എ​സിനാണ് (കോ​ട്ട​യം) ഒ​ന്നാം റാ​ങ്ക്. ഗോ​കു​ൽ ഗോ​വി​ന്ദ് ടി.​കെ (ക​ണ്ണൂ​ർ) ര​ണ്ടാം റാ​ങ്കും നി​യാ​സ് മോ​ൻ.​പി (മ​ല​പ്പു​റം) മൂ​ന്നാം റാ​ങ്കും നേ​ടി. ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി അ​ക്ഷ​യ് കെ ​മു​ര​ളീ​ധ​ര​നാ​ണ് ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ​ൻ​ജി​നി​യ​റിം​ഗ് ആ​ദ്യ​ത്തെ നൂ​റ് റാ​ങ്കി​ൽ ഇ​ടം പി​ടി​ച്ച​ത് 13 പെ​ൺ​കു​ട്ടി​ക​ളും 87 ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. ഇ​തി​ൽ 66 പേ​ർ ആ​ദ്യ ചാ​ൻ​സി​ൽ പാ​സാ​യ​വ​ർ ആ​ണ്. 34 പേ​ർ ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ൽ പാ​സാ​യ​വ​രും. www.cee.kerala.gov.in വെ​ബ്സൈ​റ്റ് വ​ഴി ഫ​ല​മ​റി​യാം.

എ​ൻ​ജി​നി​യ​റിം​ഗ്: ആ​ദ്യ പ​ത്ത് റാ​ങ്കി​ൽ ഇ​ടം നേ​ടി​യ​വ​ർ

നാ​ലാം റാ​ങ്ക്: ആ​ദി​ത്യ ബൈ​ജു (കൊ​ല്ലം)
അ​ഞ്ചാം റാ​ങ്ക്: അ​ദ്വൈ​ത് ദീ​പ​ക് (കോ​ഴി​ക്കോ​ട്)
ആ​റാം റാ​ങ്ക്: ഇ​ബ്രാ​ഹിം സു​ഹൈ​ൽ ഹാ​രി​സ് (കാ​സ​ർ​ഗോ​ഡ്)
ഏ​ഴാം റാ​ങ്ക്: ത​സ്ലീം ബാ​സി​ൽ എ​ൻ (മ​ല​പ്പു​റം)
എ​ട്ടാം റാ​ങ്ക്: അ​ക്ഷ​യ് കെ ​മു​ര​ളീ​ധ​ര​ൻ (തൃ​ശൂ​ർ)
ഒ​മ്പ​താം റാ​ങ്ക്: മു​ഹ​മ്മ​ദ് നി​ഹാ​ദ്.​യു (മ​ല​പ്പു​റം)
പ​ത്താം റാ​ങ്ക്: അ​ലീ​ന എം.​ആ​ർ (കോ​ഴി​ക്കോ​ട്)

ഫാ​ർ​മ​സി: ആ​ദ്യ മൂ​ന്നു റാ​ങ്കി​ൽ ഇ​ടം പി​ടി​ച്ച​വ​ർ

ഒ​ന്നാം റാ​ങ്ക്: അ​ക്ഷ​യ് കെ.മു​ര​ളീ​ധ​ര​ൻ (തൃ​ശൂ​ർ)
ര​ണ്ടാം റാ​ങ്ക്: ജോ​യ​ൽ ജെ​യിം​സ്(​കാ​സ​ർ​ഗോ​ഡ്)
മൂ​ന്നാം റാ​ങ്ക്: ആ​ദി​ത്യ ബൈ​ജു (കൊ​ല്ലം)

ജൂ​ലൈ 16നാ​യി​രു​ന്നു കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 336 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി കീം ​പ​രീ​ക്ഷ ന​ട​ത്തി​യ​ത്. രാ​വി​ലേ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​യി ന​ട​ന്ന പ​രീ​ക്ഷ 1.25 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​ഴു​തി​യ​ത്. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ച്ചാ​യി​രു​ന്നു പ​രീ​ക്ഷ ന​ട​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ൾ​ക്കു പു​റ​മേ ഡ​ൽ​ഹി, മുംബൈ, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​യി​രു​ന്നു പ​രീ​ക്ഷ.