play-sharp-fill
എലിക്കുളം ഉപതെരഞ്ഞെടുപ്പു ഫലം – അവസരവാദ നിലപാടുകൾക്കുള്ള തിരിച്ചടി: കോൺഗ്രസ്സ്

എലിക്കുളം ഉപതെരഞ്ഞെടുപ്പു ഫലം – അവസരവാദ നിലപാടുകൾക്കുള്ള തിരിച്ചടി: കോൺഗ്രസ്സ്

സ്വന്തം ലേഖകൻ

കോട്ടയം: നിയമസഭാ കയ്യാങ്കളി കേസിലടക്കം കേരളാ കോൺഗ്രസ്സിൻ്റെ അപഹാസ്യരാഷ്ട്രീയ നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടിയാണ് എലിക്കുളം ഉപതെരഞ്ഞെടുപ്പു ഫലമെന്ന് ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു.

മന്ത്രിമാരടക്കം എൽ.ഡി.എഫ്.തെരഞ്ഞെടുപ്പു പ്രചരണത്തിന് നേതൃത്വം നല്കിയിട്ടും യു.ഡി.എഫ് ന് വൻ വിജയം നേടുവാൻ കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണ സ്വാധീനമുപയോഗിച്ചും, അക്രമമഴിച്ചുവിട്ടും തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാൻ സി.പി.എം.നടത്തിയ ശ്രമങ്ങൾ ജനങ്ങൾ പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.