video
play-sharp-fill

കുട്ടിയാന വിട്ടുപോയതറിയാതെ രാപ്പകല്‍ കാവൽ നിന്ന് അമ്മയാന; വിതുരയിലെ അമ്മയാനയുടെ കാഴ്ച നൊമ്പരമാകുന്നു; അമ്മയാനയെ അകറ്റി കുട്ടിയെ മാറ്റാൻ ശ്രമം

കുട്ടിയാന വിട്ടുപോയതറിയാതെ രാപ്പകല്‍ കാവൽ നിന്ന് അമ്മയാന; വിതുരയിലെ അമ്മയാനയുടെ കാഴ്ച നൊമ്പരമാകുന്നു; അമ്മയാനയെ അകറ്റി കുട്ടിയെ മാറ്റാൻ ശ്രമം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ചരിഞ്ഞ കുട്ടിയാനക്ക് അരികില്‍ മണിക്കൂറുകളായി കാവല്‍ നില്‍ക്കുന്ന അമ്മയാനയുടെ കാഴ്ച നൊമ്പരമാകുന്നു.

വിതുര മരുക്കുംകാലയിലാണ് സംഭവം. ആദിവാസികളാണ് ഇന്നലെ രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും അമ്മയാന അടുത്ത് നിന്ന് മാറാത്തതിനാല്‍ ഒന്നും ചെയ്യാനായില്ല. ഇന്ന് രാവിലെയും ആനക്കുട്ടി ചരിഞ്ഞതറിയാതെ അമ്മയാന കൊണ്ട് നടക്കുകയാണ്.

കാട്ടാന വിട്ടുപോയാല്‍ മാത്രമെ എന്തെങ്കിലും ചെയ്യാന്‍ കഴിയു എന്ന അവസ്ഥയാണ് മണിക്കൂറുകളായി തുടരുന്നത്. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണ് ഇവിടം.

വീടുകള്‍ക്ക് അടുത്തേക്ക് ആനക്കൂട്ടം വരാതിരിക്കാന്‍ രാത്രി ആദിവാസികള്‍ തീകൂട്ടാറുണ്ട്. രാത്രി തീ ഇടാന്‍ ഇറങ്ങിയപ്പോഴാണ് കുട്ടിയാന ചരിഞ്ഞ കാര്യം അറിയുന്നത്.

ഡിഎഫ്‌ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും സ്ഥലത്ത് ഉണ്ട്. അമ്മയാനയെ അകറ്റി കുട്ടിയെ മാറ്റാനാണ് ശ്രമിക്കുന്നത്.