Spread the love

തലശ്ശേരി: കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ വിജിലൻസിൻ്റെ പിടിയിലായി.

video
play-sharp-fill

പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും വിജിലന്‍സ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പണം കൈമാറുകയായിരുന്നു. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് 6,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശി മഞ്ജിമ പി. രാജുവാണ് പിടിയിലായത്.