
കോട്ടയം: ഒരു മാസക്കാലം നീണ്ടുനിന്ന പ്രചരണങ്ങൾക്കും വോട്ട് അഭ്യർത്ഥനകൾക്കും ശേഷം
വിധിയെഴുത്ത് പൂർത്തിയാക്കി ജനം . ഇനി കൂട്ടിക്കിഴക്കലുകളുടെ ദിനരാത്രങ്ങൾ.
വിധിയെഴുത്തിനും ശേഷം ജില്ലയിലെ മുന്നണികളും സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിൽ.
അതേസമയം പോളിംഗ് കുറഞ്ഞത് മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് നഗരസഭാ പരിധിയിൽ മന്ദഗതിയിലായിരുന്നു.
പഞ്ചായത്തുകളിൽ രാവിലെ മുതൽ തന്നെ നീണ്ടനിരയായിരുന്നു. രാവിലെ മുതൽ തന്നെ മുതിർന്നവരെ ബൂത്തുകളിൽ എത്തിച്ചു വോട്ട് ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. സ്ത്രീവോട്ടർമാർ വലിയതോതിൽ രാവിലെ തന്നെ പോളിംഗ് ബൂത്തുകളിലേക്കെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തുകളിൽ മൂന്ന് വോട്ടുകൾ ചെയ്യേണ്ടി വരുന്നതിനാൽ വോട്ടർമാർക്ക് കൂടുതൽ സമയം എടുക്കേണ്ടിവന്നു. ഇത് വോട്ടർമാരുടെ നിര നീളാൻ കാരണമായി. ബൂത്തുകളിൽ സ്ത്രീകളെയും പുരുഷന്മാരെയും രണ്ടു നിരകളിലായാണ് ക്രമീകരിച്ചത്.







