മണ്ഡല പുനര്‍നിര്‍ണയം; ‘കേന്ദ്രസര്‍ക്കാരിന്റേത് അസാധാരണ പരിഷ്കരണം; ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം’: പ്രതിഷേധവുമായി മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

video
play-sharp-fill

കേന്ദ്രസര്‍ക്കാരിന്റേത് സാധാരണ ഭരണപരിഷ്‌കാരമായി കാണാന്‍ കഴിയില്ലെന്നും ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തിന് അംഗീകാരം നല്‍കുന്നതിലൂടെ സംസ്ഥാനങ്ങളുടെയും അവകാശങ്ങളുടെയും തുല്യനീതിയേയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മണ്ഡല പുനര്‍നിര്‍ണയം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ധൃതിയില്‍ നടത്താന്‍ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്‌കാരം എന്ന നിലയില്‍ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയര്‍ന്നിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിര്‍ദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തില്‍ എത്താതെയാണ് ഇത്തരം നിര്‍ണായക വിഷയത്തില്‍ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണ്.’മുഖ്യമന്ത്രി വ്യക്തമാക്കി.