
കോട്ടയം: കോട്ടയം ജില്ലയിലെ ബ്ലോക്ക്, മുനിസിപ്പൽ ഡിവിഷനുകളിലും പഞ്ചായത്ത് വാർഡുകളിലും ആയി 66 സ്ഥലങ്ങളിലാണ് എസ് ഡി പി ഐ ഇത്തവണ ജനവിധി തേടുന്നത്.
പാർട്ടി രൂപീകരണത്തിനു ശേഷം 2010ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 11 ജനപ്രതിനിധികൾ ഉണ്ടാവുകയും 2015ൽ അത് 47ഉം ഇപ്പോൾ 103ഉം ആയി വരധിപ്പിച്ചിരുന്നു.
കോട്ടയം ജില്ലയിൽ ഒരു സീറ്റിൽ തുടങ്ങി ആറിലേക്ക് എത്തി ഇപ്പോൾ 10 ജനപ്രതിനിധികളുമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലയിൽ 66 സ്ഥലങ്ങളിൽ എസ്ഡിപിഐ ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുന്നത്.
എസ്ഡിപിഐയുടെ നിലവിലെ വാർഡുകളിലെയും ഡിവിഷനുകളിലെയും വികസനമാണ് ജനങ്ങളുടെ മുന്നിൽ വയ്ക്കുവാൻ ഉള്ളത്.
എല്ലായിടങ്ങളിലും നീതിപൂർവ്വമായി വികസനം നടത്താനും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും എസ്ഡിപിഐയുടെ ജനപ്രതിനിധികൾക്ക് സാധിച്ചിട്ടുണ്ട് എന്നത് അഭിമാനാർഹമായ വസ്തുതയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ പാർട്ടിക്ക് കൂടുതൽ സ്വാധീനവും ശക്തിയും വിജയിക്കുവാൻ സാധ്യതയുമുള്ള 66 ഇടങ്ങളിലാണ് സ്ഥാനാർത്ഥികളെ നിർണയിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
അർഹരിയിലേക്ക് അവകാശങ്ങൾ എത്താനും അഴിമതിയില്ലാത്ത വികസനം നടപ്പാക്കാനും കണ്ണട അടയാളത്തിൽ വോട്ട് നൽകി മുഴുവൻ എസ്ഡിപിഐ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്നും മുഹമ്മദ് സിയാദ് ആവശ്യപെട്ടു.







