video
play-sharp-fill

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 11ന് മുൻപ് ; പ്രചാരണം പരമാവധി സമൂഹമാധ്യമങ്ങളിലൂടെ മാത്രം : നിർദ്ദേശങ്ങൾ ഇങ്ങനെ

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 11ന് മുൻപ് ; പ്രചാരണം പരമാവധി സമൂഹമാധ്യമങ്ങളിലൂടെ മാത്രം : നിർദ്ദേശങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ പതിനൊന്നിന് മുൻപ് നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഭവന സന്ദർശനം സ്ഥാനാർത്ഥിക്കൊപ്പം 5 പേർ മാത്രം.

റോഡ് ഷോ മൂന്നു വാഹനം മാത്രം. കൊട്ടി കലാശമോ ജാഥകളോ ഇല്ല.

പ്രചാരണം പരമാവധി സോഷ്യൽ മീഡിയ വഴി മാത്രം.

ബൂത്തിനു പുറത്ത് വെള്ളവും സോപ്പും ബൂത്തിനകത്ത് സാനിറ്റൈസറും വേണം.

ഉദ്യോഗസ്ഥർക്ക് ഫെയ്‌സ് ഷീൽഡും കൈയ്യുറയും.

വോട്ടർമാർക്ക് മാസ് കും നിർബന്ധമാക്കി.

കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ട് അനുവദിക്കും.