Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

 

ഇടുക്കി : കുട്ടിക്കാനത്തെ കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ പൊലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എസ്‌ഐയാണ് കോവിഡ് സെന്ററിലെ ഡോക്ടർമാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

ഡോക്ടറോഡ് അപമര്യാദയായി പെരുമാറിയതിന് പുറമെ ഇയാൾ സെന്ററിലെ മറ്റ് രോഗികളോടും ഇയാൾ അപമര്യദയായി പെരുമാറിയതായും പരാതിയിൽ പറയുന്നു. മദ്യ ലഹരിയിൽ ആയിരുന്ന ഇയാൾ കൊറോണ രോഗികൾക്ക് നേരെ തുപ്പുകയും വാർഡിൽ മൂത്രം ഒഴിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് തടയാൻ എത്തിയ ജീവനക്കാർക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. അതിക്രം തുടർന്ന ഇയാളെ വളരെ പാടുപെട്ട് ഡോക്ടർമാർ മറ്റൊരു മുറിയിലിട്ട് പൂട്ടുകയായിരുന്നു.ഇതോടെയാണ് അതിക്രമം അവസാനിച്ചത്.

പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ വൈകീട്ടോടെയാണ് എസ്‌ഐയെ വണ്ടിപ്പെരിയാറിലെ കൊറോണ സെന്ററിലേക്ക് മാറ്റുകയായിരുന്നു.